മാര്‍ ജോയി ആലപ്പാട്ടിന് കൊളംബസില്‍ ഊഷ്മള സ്വീകരണം

09:15 am 19/9/2016

– ജിഷ ജോസ്
Newsimg1_96191374
ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ ഇടയസന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന് എല്ലാ കുടുംബ സമ്മേളന യൂണീറ്റുകളും ഊഷ്മളമായ സ്വീകരണം നല്‍കി.

കുടുംബ സമ്മേളനങ്ങള്‍ ആദിമ ക്രൈസ്തവ സഭയുടെ ജീവിക്കുന്ന പ്രതീകങ്ങളാണെന്നും പ്രവാസികളായി അമേരിക്കയില്‍ വസിക്കുമ്പോള്‍ ഈ കൂട്ടായ്മകള്‍ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റേയും ആദ്ധ്യാത്മിക ജീവിതത്തിന്റേയും അവിഭാജ്യ ഘടകമാണെന്നും, ജീവിതവ്യഗ്രതയില്‍ ദൈവത്തെ മറക്കാതെ ജീവിക്കണമെന്നും കുടുംബയൂണീറ്റ് സന്ദര്‍ശനവേളയില്‍ മാര്‍ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തു.

പോപ്പ് ഫ്രാന്‍സീസിന്റെ ചൈതന്യം സ്വീകരിച്ച് ആടുകളുടെ മണമറിയുന്ന ഇടയനെപ്പോലെ ഓരോ കുടുംബങ്ങളുമായി പരിചയം പുതുക്കി നടന്നു നീങ്ങിയ മാര്‍ ജോയ് ആലപ്പാട്ട് കൊളംബസ് മിഷന് നവ ചൈതന്യം പകര്‍ന്നു.

ഓരോ യൂണീറ്റിന്റേയും പ്രസിഡന്റുമാര്‍ സ്വാഗതവും, സെക്രട്ടറിമാര്‍ നന്ദിയും പറഞ്ഞു. പി.ആര്‍.ഒ ജിഷ ജോസ് അറിയിച്ചതാണി­ത്.