മാവേലിക്കര കോടതി വളപ്പില്‍ ബോംബ് ഭീഷണി

10.13 PM 01-09-2016
StickyBomb-GTAV
മാവേലിക്കര കോടതി വളപ്പില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. ഇതേതുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
മാവേലിക്കര എസ്‌ഐയ്ക്കാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്റര്‍നെറ്റ് വഴിയാണ് ഫോണ്‍ ചെയ്തിരിക്കുന്നതെന്നും കോള്‍ വന്നത് സൗദി അറേബ്യയില്‍ നിന്നാണെന്നും വ്യക്തമായി. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.