മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റുകാരല്ളെന്നും എം.എം. മണി.

09:00 am 28/11/2016
images (3)

തൊടുപുഴ: മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റുകാരല്ളെന്നും നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ് ഇല്ലാത്ത വിവാദം ഉണ്ടാക്കാന്‍ താനില്ളെന്നും വൈദ്യുതി മന്ത്രി എം.എം. മണി. സി.പി.ഐക്ക് അവരുടെ അഭിപ്രായം പറയാം. സി.പി.എമ്മിന്‍െറ നിലപാട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. തനിക്ക് പറയാന്‍ അറിയാമെങ്കിലും പറയുന്നില്ളെന്നും മണി വ്യക്തമാക്കി.

ഇടുക്കി പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ബോര്‍ഡിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. നിര്‍മാണം മുടങ്ങിയ പദ്ധതികള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കും. വിവിധ വകുപ്പുകളില്‍നിന്ന് ബോര്‍ഡിന് കിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുക്കും. ബോര്‍ഡിന്‍െറ പരിഗണനയിലുള്ള ചെറുകിട പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.