കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തിൽ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം തിങ്കാളാഴ്ച വരെ കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിക്കും. പൊലീസ് നടപടിയിൽ സംശയമുള്ളതിനാലാണ് മൃതദേഹം സൂക്ഷിക്കണമെന്ന് കൊല്ലപ്പെട്ട കുപ്പു സ്വാമിയുടെ സഹോദരെൻറയും അജിതയുടെ സഹപ്രവർത്തകരും ആവശ്യപ്പെട്ടത്. തിങ്കളാഴ്ച അർധരാത്രി വരെ മൃതദേഹം സൂക്ഷിക്കാമെന്ന് പൊലീസ് അറിയിച്ചു. അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും