മാവോ വേട്ട: ഡൽഹി സർവകലാശാല ​പ്രഫസർ നന്ദിനി സുന്ദറിനെതിരെ കേസ്​

16:47 PM 08/11/2016
download (2)
റായ്​പൂർ: ഛത്തീസ്​ഗഢിലെ ബസ്​തറിൽ മാവോവാദികൾക്കെതിരെ പ്രക്ഷോഭം നയിക്കുന്ന ആദിവാസി കൊല്ലപ്പെട്ട സംഭവത്തിൽ മാവോവാദികളും സാമൂഹിക പ്രവർത്തകരുമായ നിരവധി പേർക്കെതിരെ പൊലീസ്​ കൊലക്കുറ്റത്തിന്​ കേസെടുത്തു. ഡൽഹി സർവകലാശാല പ്രൊഫസറും സോഷ്യോളജി വകുപ്പ്​ മേധാവിയുമായ നന്ദിനി സുന്ദർ, ജെ.എൻ.യു അധ്യാപിക അർച്ചന പ്രസാദ്​ എന്നിവരടക്കം പത്തു പേർക്കെതിരെയാണ്​ കേസെടുത്തത്​.

മാവോവാദികൾക്കെതിരെ പ്രവർത്തിക്കുന്ന ശാംനാഥ്​ ഭാഗലിനെയാണ്​ നവംബർ നാലിന്​ സ്വന്തം ഗ്രാമത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​. കൊലപാതകം, ഗുഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാഗലി​െൻറ ഭാര്യ നൽകിയ പരാതി പ്രകാരമാണ്​ കേസെടുത്തതെന്ന്​ ബസ്​തർ ​െഎ.ജി എസ്.ആർ.പി ഖല്ലൂരി പറഞ്ഞു.

മാവോവാദി സ്വാധീന മേഖലയിൽ ഉൾപ്പെടുന്ന സുഖ്​മ ജില്ലയിലാണ്​ ശാംനാഥ്​ ഭാഗലി​െൻറ സ്ഥലമായ നമ ഗ്രാമം. ഛത്തീസ്​ഗഢ്​ തലസ്ഥാനമായ റായ്​പൂരിൽ നിന്ന്​ 450 കിലോമീറ്റർ അകലെയാണ്​ ഇത്​. നന്ദിനിയും മറ്റുള്ളവരും ഇവിടെ നടത്തിയ യോഗം ​പ്രകോപനപരമായിരുന്നെന്നും അതാണ്​ കൊലപാതകത്തിലേക്ക്​ നയി​ച്ചതെന്നുമാണ്​ ഭാഗലി​െൻറ ഭാര്യ ആരോപിക്കുന്നത്​. നന്ദിനി സുന്ദർ ജൂണിൽ റിച്ച കേശവ്​ എന്ന വ്യാജ പേരിൽ നമ ഗ്രാമം സന്ദർശിച്ചിരുന്നതായും ബസ്​തർ ​െഎ.ജി പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പൊലീസ്-സൈനിക സാന്നിധ്യമുള്ള ജില്ലയാണിന്ന് ഛത്തിസ്ഗഢിലെ ബസ്തര്‍. ബസ്തറിലെ ഇന്ത്യയുടെ യുദ്ധത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച നന്ദിനി സുന്ദര്‍ ‘ദി ബേണിങ് ഫോറസ്റ്റ്’ (കത്തുന്ന കാട്) എന്നപുസ്തകത്തില്‍ ഇത്​ വിശദീകരിക്കുന്നുണ്ട്.

2011 മാര്‍ച്ചിൽ ദന്തേവാഡ ജില്ലയിലെ തദ്‌മേത്‌ല ഗ്രാമത്തിൽ 160ഓളം വരുന്ന ആദിവാസി കുടിലുകള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ടില്‍ മാവോവാദികളായിരുന്നു കുറ്റക്കാര്‍. എന്നാല്‍ സാല്‍വാ ജുദൂം അടക്കമുള്ള മാവോയിസ്റ്റ് വിരുദ്ധ സേനയാണ് ​തീയിട്ടതെന്ന് സി.ബി.ഐ കണ്ടെത്തുകയായിരുന്നു. നന്ദിനി സുന്ദർ നൽകിയ ഹരജിയിലാണ്‌ സുപ്രിംകോടതി സി.ബി.ഐ അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നത്‌