മാർത്തോമാ സഭയിലെ സീനിയർ വൈദീകൻ റവ. തോമസ് മാത്യു (89 )നിര്യാതനായി

09:20 am 21/8/2016

പി.പി ചെറിയാന്‍

Newsimg1_90710956
മാർത്തോമാ സഭയിലെ സീനിയർ വൈദീകൻ അയിരൂർ കുഴിമണ്ണിൽ (പകലോമറ്റം താഴമൺ തുണ്ടിയിൽ) റവ. തോമസ് മാത്യു (89) തിരുവനന്തപുരത്ത് മകളുടെ വസതിയിൽ നിര്യാതനായി. മൃതശരീരം ഞായറാഴ്ച ഉച്ചയ്ക്ക് കോട്ടയം ദേവലോകത്തുള്ള സ്വഭവനത്തിൽ എത്തിക്കുന്നതും സംസ്കാരം തിങ്കളാഴ്ച മൂന്നു മണിക്ക് മാങ്ങാനം സെൻറ് പീറ്റേഴ്സ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. ഭാര്യ:- മാവേലിക്കര പീടികയിൽ പരേതയായ അന്നമ്മ മാത്യു. മക്കൾ: നിർമല മാത്യു (തിരുവനന്തപുരം) ഡോ. മാത്യു സന്തോഷ് തോമസ് (ഇമ്മാനുവേൽ ഹോസ്പിറ്റൽ അസോസിയേഷൻ, ഡൽഹി) മരുമക്കൾ: വി ഐ മാത്യു, ഡോ. സൈറ പൗലോസ്.

സഭയിലെ തുമ്പമൺ, കോഴിക്കോട്, കണ്ണൂർ, ചെറുകോൽ, കാർത്തികപ്പള്ളി, ചെന്നൈ, തഴക്കര, സിംഗപ്പൂർ, ചെമ്മരപ്പള്ളി, തിരുവന്തപുരം എന്നീ ഇടവകകളിൽ വികാരിയായും തോമസ് മാർ അത്തനേഷ്യസ്‌, ഈശോ മാർ തീമെഥിയോസ്, ഗീവർഗീസ് മാർ തിയോഡോഷ്യസ് എന്നീ തിരുമേനിമാരുടെയും ഭദ്രാസനങ്ങളുടെയും സെക്രട്ടറിയായും, മാർത്തോമാ സുവിശേഷസംഘം സഞ്ചാര സെക്രട്ടറി, ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലറി സെക്രട്ടറി, ഡിസ്ട്രിബ്യുഷൻ സെക്രട്ടറി, ബൈബിൾ സൊസൈറ്റി ഓഫ് ഇൻഡ്യ ബാംഗ്ലൂർ , അഡ്വൈസർ, ഇന്റർനാഷണൽ ബൈബിൾ സൊസൈറ്റി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ശുശ്രൂഷാ ക്രമീകരണങ്ങൾ

21 ഞായർ

1st സർവീസ് :- വൈകിട്ട് 6 മണിക്ക് ഭവനത്തിൽ (A-38, ഇന്ദിരാ നഗർ, ദേവലോകം, കോട്ടയം) ഏബ്രഹാം മാർ പൗലോസ്, തോമസ് മാർ തീത്തോസ് എന്നീ എപ്പിസ്കോപ്പാ തിരുമേനിമാരുടെ കാർമ്മികത്വത്തിൽ

22 തിങ്കൾ

2nd സർവീസ് :- രാവിലെ 9 മണിക്ക് ഭവനത്തിൽ ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പാ തിരുമേനിയുടെ കാർമ്മികത്വത്തിൽ

3rd സർവീസ് :- ഉച്ചയ്ക്ക് 12.30 ന് വികാരി ജനറാൾ കെ.എസ് മാത്യു കശീശ്ശായുടെ കാർമ്മികത്വത്തിൽ

4th സർവീസും സംസ്കാരവും : 3 മണിക്ക് മാങ്ങാനം സെൻറ് പീറ്റേഴ്സ് പള്ളിയിൽ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും മറ്റ് തിരുമേനിമാരുടെ സാന്നിധ്യത്തിലും.

(2 മണിക്ക് ഭൗതീക ശരീരം പള്ളിയിൽ എത്തിക്കുന്നതും പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതുമാണ്)