മികച്ച വികലാംഗര്‍ക്കുള്ള കര്‍മ്മസേനാനി അവാര്‍ഡിന് ദിസ്എബിലിറ്റി മിഷന്‍ കേരള അപേക്ഷ ക്ഷണിച്ചു

08:58 pm 24/9/2016

Newsimg1_89131517
പൊതുപ്രവര്‍ത്തന രംഗത്ത് മികവു തെളിയിച്ചിട്ടുള്ളവരും വൈകല്യദുരിതം പേറുന്നവരുടെ ശാക്തീകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുമായ വികലാംഗര്‍ക്ക് അവരുടെ പ്രവര്‍ത്തന മികവ് അടിസ്ഥാനപ്പെടുത്തി ദിസ്എബിലിറ്റി മിഷന്‍ കേരള നല്‍കുന്ന കര്‍മ്മസേനാനി സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈമാസം 28-നു മുമ്പ് സമര്‍പ്പിക്കണം.

ഏറെക്കാലമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരേയും മറ്റ് അവാര്‍ഡുകള്‍ വാങ്ങിയവരേയും പരിഗണിക്കുന്നതാണ്. ദിസ്എബിലിറ്റി മിഷന്‍ കേരള ചുമതലപ്പെടുത്തുന്ന വിദഗ്ധ സമിതിയായിരിക്കും അവാര്‍ഡിനുള്ള വ്യക്തികളെ നിശ്ചയിക്കുന്നത്. അന്തരിച്ച പ്രശസ്ത നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യനായിരുന്നു കഴിഞ്ഞവര്‍ഷത്തെ അവാര്‍ഡ്. 10001 രൂപ, മൊമെന്റോ, സാക്ഷ്യപത്രം, ഗിഫ്റ്റ്, പൊന്നാട എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. ഇത്തവണത്തെ അവാര്‍ഡ് ദിസ്എബിലിറ്റി മിഷന്‍ കേരള വികലാംഗര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന “ഭാരതപര്യടന’ത്തോടനുബന്ധിച്ച് നവംബറില്‍ പഞ്ചാബില്‍ വച്ചായിരിക്കും വിതരണം ചെയ്യുന്നത്.

രേഖകളും, ഫോട്ടോകളും സമര്‍പ്പിക്കാനുള്ള വിവരങ്ങള്‍ thisabilitymk@gmail.com-ലോ 94955 49450 എന്ന മൊബൈല്‍ നമ്പരിലോ ലഭിക്കുന്നതാണ്. ചെയര്‍മാന്‍ എഫ്.എം. ലാസര്‍, വൈസ് ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി ഇ.ജെ. റഞ്ചു, ട്രഷറര്‍ ഫൈസല്‍ഖാന്‍ ജി എന്നിവര്‍ അറിയിച്ചു.