മിഡ്‌ലാന്‍ഡ്­ പാര്‍ക്ക്­ സെന്റ്­ സ്റ്റീഫന്‍സ് ദേവാലയത്തില്‍ ധനശേഖരണാര്‍ത്ഥം ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍ മെഗാഷോ സംഘടിപ്പിക്കുന്നു –

09:13 am 13/10/2016

ജിനേഷ് തമ്പി
Newsimg1_83019972
ന്യൂജേഴ്‌­സി: ഒക്ടോബര്‍ 16-നു വൈകുന്നേരം ആറു മണിക്ക് ധനശേഖരണാര്‍ത്ഥം മിഡ് ലാന്‍ഡ്­ പാര്‍ക്ക്­ സെന്റ്­ സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ്­ ദേവാലയത്തില്‍ ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റു വാങ്ങിയ സുപ്രസിദ്ധ കലാവിസ്മയം “ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍’ മെഗാഷോ അവതരിപ്പിക്കുന്നു.
മലയാളത്തിന്റെ പ്രിയ ഗായകന്‍ എംജി. ശ്രീകുമാറും, കാണികളില്‍ ചിരിയുടെ വസന്തോത്സവം വിരിയിക്കുന്ന അനുഗ്രഹീത കലാകാരന്‍ രമേഷ് പിഷാരടിയും, പ്രസിദ്ധ അഭിനേത്രിയും പ്രമുഖ നര്‍ത്തകിയുമായ രമ്യാ നമ്പീശനും അടക്കം നിരവധി കലാപ്രതിഭകള്‍ ഈ ഷോയില്‍ അണിനിരക്കുന്നു

സ്റ്റാര്‍ എന്റെര്‍റ്റൈന്‍മെന്റും ആല്‍ബെര്‍ട്ട ലിമിറ്റഡും ചേരുന്നു കോര്‍ത്തിണക്കിയ ഈ കലാവിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ ലാലിന്റെ മുപ്പത്തിയാറു വര്‍ഷത്തെ അസുലഭ അഭിനയ ജീവിതത്തെ ആസ്പദമാക്കി, മോഹന്‍ലാലിന് നല്‍കുന്ന ആദരവായാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്

മോഹന്‍ലാല്‍ അഭ്രപാളികളില്‍ അനശ്വരമാക്കിയ അനവധി ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും , ഹാസ്യവും കോര്‍ത്തിണക്കിയ ഈ മെഗാഷോ വന്‍ ജനപ്രീതി നേടിയാണ് മുന്നേറുന്നത്

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക റവ:ഫാ. ബാബു .കെ.മാത്യു : 201 562 6112, ജോബി ജോണ്‍ : 201 321 0045