മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് ഡാംവുഡ് പാര്‍ക്കില്‍ നടന്നു

സതീശന്‍ നായര്‍
11:34am 27/7/2016

Newsimg1_450747
ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വാര്‍ഷിക പിക്‌നിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഡാംവുഡ് പാര്‍ക്കില്‍ വച്ചു നടന്നു.

പ്രസിഡന്റ് വിജി എസ്. നായര്‍ പിക്‌നിക്കിന് എത്തിയ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും, യു.ഡി.എഫ് പത്തനംതിട്ട ഡിസ്ട്രിക്ട് ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസ് പിക്‌നിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കായിക മത്സരങ്ങള്‍ സതീശന്‍ നായരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സെപ്റ്റംബര്‍ 24-നു നടക്കുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ വച്ച് സമ്മാനദാനം നിര്‍വ്വഹിക്കുന്നതാണ്.

ഹെറാള്‍ഡ് ഫിഗുരേദോ പിക്‌നിക്ക് കോര്‍ഡിനേറ്ററായിരുന്നു. മറ്റ് വിവിധ പരിപാടികള്‍ക്ക് ജോണ്‍ പാട്ടപ്പതി, പീറ്റര്‍ കുളങ്ങര, അജി പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ 9 മണിക്ക് ആരംഭിച്ച പിക്‌നിക്ക് വൈകുന്നേരം മൂന്നര മണിയോടെ പര്യവസാനിച്ചു. പിക്‌നിക്കില്‍ പങ്കെടുത്ത ഏവര്‍ക്കും സെക്രട്ടറി അബ്രഹാം വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.