മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്

10:38 am 24/8/2016

സതീശന്‍ നായര്‍
Newsimg1_6781437
ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 24-നു ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടും, വിഭവസമൃദ്ധമായ കേരളത്തനിമയിലുള്ള സദ്യയോടുംകൂടി നടത്തുന്നതാണെന്നു പ്രസിഡന്റ് വിജി എസ്. നായര്‍ അറിയിച്ചു.

ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടികളില്‍ പങ്കുചേരുവാനും വിളിക്കുക. വിജി.എസ് നായര്‍ (847 827 6227), അബ്രഹാം വര്‍ഗീസ് (224 419 1311), സജു നായര്‍ (847 421 8138), പീറ്റര്‍ കുളങ്ങര (847 951 4476), സതീശന്‍ നായര്‍ (847 827 6227), അരവിന്ദ് പിള്ള (847 769 0519). സതീശന്‍ നായര്‍ അറിയിച്ചതാണിത്.