മിനസോട്ട ഹിന്ദുക്ഷേത്രത്തില്‍ അയ്യപ്പ മണ്ഡല പൂജ തുടങ്ങി

01:03 pm 21/11/2016

സുരേഷ് നായര്‍
Newsimg1_45249453
മിനിയാപ്പോളിസ്: മിനസോട്ടയിലെ ഹിന്ദുക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ അയ്യപ്പപൂജ തുടങ്ങി. ഡിസംബര്‍ 26 വരെ എല്ലാ ദിവസവും അയ്യപ്പപൂജ ഉണ്ടായിരിക്കുന്നതാണ്. കലിയുഗവരദനായ ശ്രീഅയ്യപ്പന്റെ അനുഗ്രഹത്തിനായി മിനസോട്ടയിലുള്ള ധാരാളം ഭക്തജനങ്ങള്‍ അമ്പലത്തില്‍ ഒത്തുചേര്‍ന്ന് കേരളീയ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പടിപൂജയും പുഷ്പാഭിഷേകവും നടത്തി. #ോ

ലീലാ രാമനാഥനും സംഘവും ഭജന അവതരിപ്പിച്ചു. ക്ഷേത്രത്തിലെ പ്രധാന പൂജാരി മുരളി ഭട്ടര്‍ അയ്യപ്പമാല ധാരണത്തിനു കാര്‍മികത്വം വഹിച്ചു. രാമനാഥന്‍ അയ്യര്‍ പൂജാ നടത്തിപ്പിന് നേതൃത്വം നല്‍കി. അന്നദാനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

ഡിസംബര്‍ 26-നു മണ്ഡല മഹോത്സവം നടത്തുന്നതാണെന്ന് തദവസരത്തില്‍ രാമനാഥന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.hindumandirmn.org