മിന ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന് ഇന്ന് തുടക്കം: ആര്‍.ടി.എയുടെ െ്രെഡവറില്ലാ വാഹനം പരീക്ഷണയോട്ടത്തിന്

05:01pm 25/04/2016

rta_0
ദുബൈ: മിഡിലീസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന പൊതുഗതാഗത സമ്മേളനത്തിനും പ്രദര്‍ശനത്തിനും തിങ്കളാഴ്ച ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമാകും. െ്രെഡവറില്ലാതെ പ്രവര്‍ത്തിക്കുന്ന ആര്‍.ടി.എയുടെ 10 സീറ്റുള്ള വാഹനത്തിന്റെ പരീക്ഷണയോട്ടമാണ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട് സിറ്റിയായി മാറാനുള്ള ദുബൈയുടെ പ്രവര്‍ത്തനങ്ങളിലെ പുതുചുവട് കൂടിയാണിത്.
ഇതാദ്യമായാണ് ദുബൈയിലെ െ്രെഡവറില്ലാ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന് വേദിയൊരുങ്ങുന്നത്. ഈസി മൈല്‍, ഓംനിക്‌സ് കമ്പനികള്‍ സംയുക്തമായി നിര്‍മിച്ച വാഹനമാണ് പരീക്ഷണയോട്ടത്തിനായി ആര്‍.ടി.എക്ക് കൈമാറിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ കുറഞ്ഞ ദൂരം യാത്ര ചെയ്യാവുന്ന വാഹനമാണിത്. വിവിധ കാലാവസ്ഥകളില്‍ യാത്ര ചെയ്യാന്‍ വാഹനത്തിന് ശേഷിയുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്കനുസരിച്ച് റൂട്ടില്‍ മാറ്റം വരുത്തുകയുമാകാം. എതിരെ മറ്റ് വാഹനങ്ങളോ വസ്തുക്കളോ വന്നാല്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാഹനത്തില്‍ ഘടിപ്പിച്ച സെന്‍സറുകളും ഇന്റലിജന്റ് സംവിധാനങ്ങളുമാണ് ഇതിന് സഹായിക്കുന്നത്.
ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് െ്രെഡവറില്ലാ വാഹനം രംഗത്തിറക്കിയിരിക്കുന്നതെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി കാര്യ മന്ത്രി ഥാനി അഹ്മദ് അല്‍ സിയൂദിയുടെ മുഖ്യപ്രഭാഷണത്തോടെയാണ് പൊതുഗതാഗത സമ്മേളനത്തിന് തുടക്കമാകുക. 29 രാജ്യങ്ങളില്‍ നിന്ന് 600ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
10 രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുമത്തെും. മൂന്നുദിവസം നീളുന്ന സമ്മേളനത്തില്‍ 39 രാജ്യങ്ങളില്‍ നിന്നുള്ള 102ഓളം വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഗതാഗത മേഖലയിലെ ഏറ്റവും പുതിയ ചലനങ്ങള്‍ വിശദമാക്കുന്ന പ്രഭാഷണങ്ങളുമുണ്ടാകും. വികസ്വര രാജ്യങ്ങളിലെ പൊതുഗതാഗത പ്രശ്‌നങ്ങള്‍, പൊതുഗതാഗത മാനേജ്‌മെന്റ് ഫിനാന്‍സ്, ഊര്‍ജ ഉപയോഗം, സ്‌കൂള്‍ ഗതാഗതം തുടങ്ങിയ വിഷയങ്ങളിലും പ്രഭാഷണങ്ങള്‍ നടക്കും