മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ സിസ്റ്റര്‍ പ്രേമയ്ക്ക് ജര്‍മ്മന്‍ അവാര്‍ഡ്

08:36am 21/5/2016
– ജോര്‍ജ് ജോണ്‍
Newsimg1_94565281
ബെര്‍ലിന്‍: മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരിപ്രേമയ്ക്ക് ജര്‍മ്മന്‍ അവാര്‍ഡായ ഓഫീസേഴ്‌­സ് ക്രോസ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് മെരിറ്റ് ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൗക്ക് സമ്മാനിച്ചു. ജര്‍മന്‍ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ ഡോ.മാര്‍ട്ടിന്‍ നേ കൊല്‍ക്കൊത്തായിലെ മിഷനറീസ് ഓഫ് ചാരിറ്റി സഭാ ആസ്ഥാനത്ത് എത്തിയാണ് സിസ്റ്റര്‍ മേരി പ്രേമയ്ക്ക് ഈ അവാര്‍ഡ് നല്‍കിയത്. അറുപത്തിമൂന്നുകാരിയായ സിസ്റ്റര്‍ പ്രേമ ജര്‍മ്മന്‍ സ്വദേശിനിയാണ്.

ജര്‍മനിയിലെ നോര്‍ഡറൈന്‍ വെസ്റ്റ്ഫാളന്‍ സംസ്ഥാനത്തെ റെകെന്‍ എന്ന സ്ഥലത്ത് 1953 മെയ് 13 ന് ജനിച്ച മെഹ്റ്റ്ഹില്‍ഡ് പീയറിക് 1980 ലാണ് മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയില്‍ അംഗമായത്. മിഷനറീസ് ഓഫ് ചാരിറ്റി സഭയില്‍ സിസ്റ്റര്‍ മേരി പ്രേമ എന്ന പേര് സ്വീകരിച്ചു. സിസ്റ്റര്‍ മേരി പ്രേമ 2009 ല്‍ മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദശാബ്ദങ്ങളായി ഇന്തോ­ ജര്‍മ്മന്‍ ബന്ധങ്ങള്‍ക്ക് ഉപരിയായി മനുഷ്യവംശത്തിന് നല്കിയ വ്യക്തിപരമായ പ്രതിബദ്ധതയ്ക്കും ആത്മാര്‍ത്ഥതയ്ക്കുമാണ് ജര്‍മനി ഈ പുരസ്­ക്കാരം നല്‍കി മിഷനറീസ് ഓഫ് ചാരിറ്റി സ‘യേയും, സിസ്റ്റര്‍ മേരി പ്രേമയേയും ആദരിച്ചത്.