മിസിസിപ്പി സെനറ്റ് റിലിജിയസ് ഫ്രീഡം ബില്‍ പാസ്സാക്കി

09:11am 3/4/2016

പി.പി.ചെറിയാന്‍
unnamed (5)
മിസിസിപ്പി: മതവിശ്വാസത്തിന് വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ ഏതൊരു ജീവനക്കാരനേയും പിരിച്ചുവിടുന്നതിനും, പിരിച്ചു വിട്ടതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് മിസിസിപ്പി സെനറ്റില്‍ അവതരിപ്പിച്ച റിലിജിയസ് ഫ്രീഡം ബില്‍ വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ചു.

മാര്‍ച്ച് 30ന് വൈകീട്ട് സെനറ്റില്‍ നടന്ന ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കുശേഷം 37 അംഗങ്ങളുടെ പിന്തുണ ബില്ലിന് അനുകൂലമായി ലഭിച്ചപ്പോള്‍ 17 പേര്‍ എതിര്‍ത്തു വോട്ട് രേഖപ്പെടുത്തി.

പുരുഷനും, സ്ത്രീയും തമ്മിലുള്ള വിവാഹത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വവര്‍ഗ്ഗ വിവാഹത്തില്‍ ഏര്‍പ്പെടുന്നവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിനുള്ള സ്വാതന്ത്ര്യം ഈ നിയമം വാഗ്ദാനം ചെയ്യുന്നു.

ജനന സമയ ലിംഗ നിര്‍ണ്ണയം നടത്തിയവര്‍ പിന്നീട് ലിംഗഭേദ ശസ്ത്രക്രിയക്ക് വിധേയരായാല്‍ അവരേയും ജോലിയില്‍ നിന്നും ഒഴിവാക്കാനുള്ള അനുമതിയും ഈ നിയമം മൂലം ലഭിക്കും.

സ്വവര്‍ഗ്ഗ വിവാഹം നടത്തികൊടുക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും ഈ നിയമം സംരക്ഷണം നല്‍കുന്നു.
ഗവണ്‍മെന്റ് പ്രതിനിധികള്‍ക്കും അവരവരുടെ മതവിശ്വാസം സംരക്ഷിക്കുന്നതിനും, മതവിശ്വാസത്തിനെതിരായ നടപടികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതിനുള്ള അനുമതിയും ഈ നിയമം മൂലം ലഭിക്കും.

സ്വവര്‍ഗ്ഗ വിവാഹം നടത്തികൊടുക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും ഈ നിയമം സംരക്ഷണം നല്‍കുന്നു.

ഗവണ്‍മെന്റ് പ്രതിനിധികല്‍ക്കും അവരവരുടെ മതവിശ്വാസം സംരക്ഷിക്കുന്നതിനും, മതവിശ്വാസത്തിനെതിരായ നടപടികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതിനുള്ള അനുമതിയും ഈ നിയമം മൂലം ലഭ്യമാകും.

സുപ്രീം കോടതി സ്വവര്‍ഗ്ഗവിവാഹം രാജ്യത്തിന്റെ നിയമമായി അംഗീകരിച്ചതിനെ മറി കടക്കുന്നതിനാണ് സംസ്ഥാനങ്ങള്‍ അവരവരുടേതായ നിയമ നിര്‍മ്മാണം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നത്.