മിസ്സ്­ ഫൊക്കാനാ 2016 ,ആരായിരിക്കും ആ യുവ സുന്ദരി ?

09:08am 8/5/2016

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_6335763
സം­വേദനത്തില്‍, ആനന്ദം, പൊരുള്‍ബോധം, സംതൃപ്തി എന്നീ അനുഭവങ്ങള്‍ പകര്‍ന്നുതരുമാറ്, ഒരു വ്യക്തിയിലോ, ജന്തുവിലോ, സ്ഥലത്തിലോ, വസ്തുവിലോ, ആശയത്തിലോ കാണപ്പെടുന്ന സവിശേഷതയാണ് സൗന്ദര്യം. ലാവണ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമൂഹിക മന:ശാസ്ത്രം, സംസ്കാരം എന്നിവയ്ക്ക് സൗന്ദര്യം പഠനവിഷയമാണ്. സംസ്കാരത്തിന്റെ സൃഷ്ടിയെന്ന നിലയില്‍ അത് അങ്ങേയറ്റം വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. “ആദര്‍ശസൗന്ദര്യം” എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഒരു പ്രത്യേക സംസ്കൃതിയില്‍ സന്ദര്യത്തിന്റേതായി കരുതപ്പെടുന്ന ഗുണങ്ങളുടെ സമ്പൂര്‍ണ്ണത ചേര്‍ന്ന സത്ത എന്നാണ്.

സൗന്ദര്യാനുഭൂതിയില്‍ പലപ്പോഴും അതിന് കാരണമായ സത്ത പ്രകൃതിയുമായി സന്തുലനത്തിലും ലയത്തിലും ആണെന്ന തോന്നലും ആ തോന്നല്‍ നല്‍കുന്ന ആകര്‍ഷണവും വൈകാരിക സൗഖ്യബോധവും ഉള്‍പ്പെടുന്നു. അത് വ്യക്തിനിഷ്ടമായ അനുഭവമാകയാല്‍, സന്ദര്യം ദ്രഷ്ടാവിന്റെ കണ്ണിലാണ് എന്ന് പറയാറുണ്ട്.സൗന്ദര്യാനുഭൂതിയുടെ ഏറ്റവും മൗലികമായ രൂപം സ്വന്തം ഉണ്മയുടെ പൊരുളിനെക്കുറിച്ചു തന്നെയുള്ള വെളിപാടിന്റെ അനുഭവമാകാം. തത്ത്വചിന്തയുടെ വിഷയമെന്ന നിലയില്‍,പൊരുള്‍ബോധത്തിന്റെ തുടിപ്പുമായി അമേരിക്കന്‍ മലയാളികളുടെ പ്രിയ സംഘടന ഫൊക്കാന എത്തുന്നു .

2016 ജൂലൈ 1 മുതല് 4 വരെ കാനഡയിലെ ടൊറന്റോയില് വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല് കണ്വന്ഷനുവേണ്ടിയുള്ള ഒരുക്കങ്ങള് പുരോഗമിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട് .ഫൊക്കാന “മിസ്സ്­ ഫൊക്കാനാ “മത്സരം .നോര്ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില് നിന്നും എത്തിച്ചേരുന്ന അതിഥികളുടെയും , കലാസാംസ്കാരിക പ്രവര്ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സദസ്സില്‍ നടക്കുന്ന അമേരിക്കാന്‍ മലയാളി സൌന്ദര്യ റാണി മാരുടെ മത്സരം കൂടിയാണിത് . ഈ മത്സരത്തിനായി ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്ട്ടണ് സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ മലയാളി സുന്ദരികളെ കണ്ടെത്താന്‍ വര്‍ഷംതോറും ഫൊക്കാനാ ദേശീയ കണ്‍വന്‍ഷന്‍ വേദിയിലാണ് സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ് കേരള.നിരവധി റൗണ്ട് മത്സരങ്ങള്‍ക്കു ശേഷമാണ്­ ജേതാക്കളെ നിര്‍ണ്ണയിക്കുന്നത്. ഒന്നാം സ്ഥാനത്തിനു പുറമേ രണ്ടും മൂന്നും സ്ഥാനവും മറ്റു ചില സമ്മാനങ്ങളും നല്‍കാറുണ്ട്. ഈ മത്സരത്തില്‍ നിന്നു ജയിക്കുന്ന യുവതിയാണ്­ മിസ് പ്രസ്തുത വര്‍ഷത്തെ മിസ്സ്­ അമേരിക്കന്‍ മലയാളി സുന്ദരി ആയി പ്രഖ്യാപിക്കും .

ഈ സൌന്ദര്യ മത്സരത്തില്‍ വിധി കര്‍ത്താക്കളാകുന്നത് മലയാള ചലച്ചിത്ര ലോകത്തെയും ,സാംസ്കാരിക ലോകത്തെയും പ്രശസ്തരാണ് .മിസ്സ്­ ഫൊക്കാനാ മത്സരത്തില്‍ പരിഗണിക്കപ്പെടുന്നത് വ്യക്തിപ്രഭാവം, ബുദ്ധി, ശാലീനത, സ്വീകാര്യത, അകര്‍ഷണീയത, സമന്വയം, ചേര്‍ച്ച, ഉദാത്തത മുതലായ മാനസികഗുണങ്ങളും, ആരോഗ്യം, യുവത്വം, രതിഭാവം, അംഗപ്പൊരുത്തം, സാമാന്യത, നിറം തുടങ്ങിയ ശാരീരികഗുണങ്ങളുമാണ്.

സാമൂഹ്യസമ്മതി അനുസരിച്ചുള്ള ബാഹ്യസൗന്ദര്യം അളക്കാന്‍ സാധാരണ അവലംബിക്കാറുള്ള മാര്‍ഗ്ഗങ്ങളിലൊന്ന് സൌന്ദര്യ മത്സരം .

മത്സരത്തില്‍ പങ്കെടുക്കുന്ന യുവതികള്‍ 15 വയസിനും 26 വയസിനും ഇടയിലുള്ളവരും മത്സരാര്‍ത്ഥികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്­തവരും ആയിരിക്കണം. പ്രശസ്­തരായ വിധികര്‍ത്താക്കളായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. താത്­പര്യമുള്ളവര്‍ ഉടന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്­ ഭാരവാഹികള്‍ അറിയിച്ചു. വിജയികള്‍ക്ക്­ മിസ്സ്­ കേരള മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അനുമതിയോടൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും.

ഫോക്കാനാ സംഘടിപ്പിക്കുന്ന സൌന്ദര്യ മത്സരം നാളിതുവരെ വന്‍ വിജയവും വനിതാ സമൂഹത്തിനു ഒരു മുതല്‍ കുട്ടാവുകയും ചെയ്തിട്ടുണ്ട് .കാനഡയില്‍ നടക്കുവാന്‍ പോകുന്ന മിസ്സ്­ ഫൊക്കാന ഒരു ചരിത്ര സംഭവമായി മാറുമെന്നു പ്രസിഡന്റ് ജോണ്‍ പി ജോണ്‍ ,സെക്രട്ടറി വിനോദ് കെയാര്‍ കെ, ട്രഷറര്‍ ജോയി ഇട്ടന്‍ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്,കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട് എന്നിവര്‍ അറിയിച്ചു.

മിസ്സ്­ ഫൊക്കാനാ മത്സരങ്ങളുടെ വിശദ വിവരങ്ങള്‍ അറിയുവാന്‍ താത്­പര്യമുള്ളവര്‍ നാഷണല്‍ കോര്‍ഡിനേറ്റേഴ്‌­സായ ആനി മാത്യൂസ്­(289­893­0195 ),കോ ചെയര്‍മാന്‍ ലീലാ മാരേട്ട്(646­539­8443) എന്നിവരുമായി ബന്ധപ്പെടണം. .റിയല്‍ എസ്ടറ്റ് രംഗത്ത് പ്രവര്ത്തിക്കുന്ന സുനില്‍ ഭാസ്കര്‍ ആണ് മിസ്സ്­ ഫൊക്കാനായുടെ പ്രധാന സ്‌പോണ്‍­സര്‍ .