മിസ്സ് റോഡ് ഐലന്റ് ശ്രുതി നാഗരാജന്‍ മിസ്സ് അമേരിക്ക 2017 ഫൈനല്‍ റൗണ്ടില്‍

– പി. പി. ചെറിയാന്‍
Newsimg1_73074778
ന്യൂജേഴ്‌­സി: മിസ്സ് അമേരിക്ക 2017 സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹത ലഭിച്ച 52 പേരില്‍ ബ്രൗണ്‍ യൂണിവേഴിസിറ്റി വിദ്യാര്‍ത്ഥിനിയും, ഇന്ത്യന്‍ അമേരിക്കന്‍ സുന്ദരിയുമായ ശ്രുതി നാഗരാജന്‍ ഉള്‍പ്പെടുന്നു.

ശ്രുതി നാഗരാജന്‍ (24) മിസ്സ് റോഡ് ഐലന്റ് 2016 സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2014 ല്‍ മിസ്സ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട നിന ഡലുവരിക്കു ശേഷം ശ്രുതി നാഗരാജന്‍ സുന്ദരി പട്ടം നേടുമോ എന്നറിയുന്നതിന് സെപ്റ്റംബര്‍ 11 വരെ കാത്തിരിക്കണം.

ന്യൂജേഴ്‌­സി അറ്റ്‌­ലന്റിക് സിറ്റി ബ്രോഡ് വാക്ക് ഹാളില്‍ സെപ്റ്റംബര്‍ 11 ഞായര്‍ രാത്രി 9 മണി മുതല്‍ ആരംഭിക്കുന്ന മിസ്സ് അമേരിക്കാ പേജന്റ് മത്സരം അമേരിക്കയിലെ എ. ബി. സി ചാനല്‍ ഉള്‍പ്പെടെ പ്രധാന ചാനലുകളില്‍ തല്‍സമയം ലഭ്യമാകും.

സെപ്റ്റംബര്‍ 6 മുതല്‍ 8 വരെയായിരുന്നു പ്രാഥമിക മത്സരങ്ങള്‍ട

ബോളിവുഡ് ഫ്യൂഷന്‍ ഡാന്‍സിലും, ടാലന്റ് റൗണ്ടിലും ശ്രുതിയുടെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു.