മീന്‍കുഴമ്പും മണ്‍പാനയും ട്രെയിലര്‍ പുറത്തിറങ്ങി.

06:47pm 31/5/2016

നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് നായകനാകുന്ന രണ്ടാമത്തെ തമിഴ് മീന്‍കുഴമ്പും മണ്‍പാനയും ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അതിഥി താരമായി കമല്‍ഹാസനും എത്തുന്നുണ്ട്.
അഷ്‌ന സാവേരിയാണ് നായിക. കാളിദാസിന്റെ ആദ്യ ചിത്രമായ ഒരു പക്കൈ കഥൈ എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പാണ് അടുത്ത ചിത്രവും റിലീസിന് ഒരുങ്ങുന്നത്. നടന്‍ പ്രഭുവും ഉര്‍വ്വശിയുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. അമുദേശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.