മീന പിക്‌നിക്ക് 2016 ജൂലൈ 16-ന്

09:02am 28/4/2016

ജോയിച്ചന്‍ പുതുക്കുളം
meena_picnic_pic1
മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) രജതജൂബിലി പിക്‌നിക്ക് Busse Woods, Grove 27, ElkGrove Village ILþÂ വെച്ച് ജൂലൈ 16-നു ശനിയാഴ്ച രാവിലെ 10 മുതല്‍ നടക്കുന്നു. ഇന്ത്യയിലും അമേരിക്കയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള എന്‍ജിനീയറിംഗ് കോളജുകളില്‍ നിന്ന് എന്‍ജനീയറിംഗ് ബിരുദം നേടിയ മലയാളികളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കായിക മത്സരങ്ങള്‍ ഇരുപത്തഞ്ചാം വര്‍ഷം ആഘോഷിക്കുന്ന മീന ഈ പിക്‌നിക്കിനോട് ചേര്‍ന്ന് സംഘടിപ്പിക്കുന്നു.

വോളിബോള്‍, വടംവലി, കസേരകളി, ഓട്ടം തുടങ്ങിയ വിവിധ തരത്തിലുള്ള കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഏറ്റവും കൂടുതല്‍ വിജയികളുള്ള എന്‍ജിനീയറിംഗ് കോളജിന് എവര്‍റോളിംഗ് ട്രോഫി സമ്മാനിക്കുന്നതാണ്. ജൂണ്‍ 15-നു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്ത് കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ മലയാളികളായ എല്ലാ എന്‍ജിനീയറിംഗ് ബിരുദധാരികളേയും സംഘാടകര്‍ ക്ഷണിക്കുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 15 ഡോളര്‍.

എന്‍ജിനീയറിംഗ് വിവരസാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരുമിച്ചുകൂടി അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും പരസ്പരബന്ധങ്ങള്‍ സൃഷ്ടിക്കാനുമുള്ള ഒരു അസുലഭ അവസരമാണിത്. കുട്ടികള്‍ക്കുള്ള പ്രത്യേക കായിക മത്സരങ്ങള്‍ ഈ പിക്‌നിക്കിന്റെ പ്രത്യേകതയാണ്. വിജയികള്‍ക്ക് സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കുന്നുണ്ട്. രാവിലെ മുതല്‍ വിവിധതരത്തിലുള്ള ഭക്ഷണക്രമീകരണങ്ങളും സംഘാടകര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റെബി തോട്ടം (630 863 4986), സുഭാഷ് ജോര്‍ജ് (630 486 6040), ജോസഫ് പതിയില്‍ (630 452 1952), സാബു തോമസ് (പി.ആര്‍.ഒ) അറിയിച്ചതാണിത്. ഇമെയില്‍: ുശരിശര@ാലമിമൗമെ.ീൃഴ