മീ​രാ​കു​മാ​റി​ന് ബി​എ​സ്പി പി​ന്തു​ണ ന​ൽ​കും

09:03 am 23/6/2017

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള പ്ര​തി​പ​ക്ഷ സ്ഥാ​നാ​ര്‍​ത്ഥി മീ​രാ​കു​മാ​റി​ന് ബി​എ​സ്പി പി​ന്തു​ണ ന​ൽ​കും.​എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി​യേ​ക്കാ​ൾ ക​ഴി​വു​ള്ള​തും ജ​ന​പി​ന്തു​ണ​യു​ള്ള​തും മീ​രാ​കു​മാ​റി​നാ​ണെ​ന്ന് മാ​യാ​വ​തി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യെ ബി​എ​സ്പി പി​ന്തു​ണ​യ്ക്കു​മെ​ന്നും മാ​യാ​വ​തി വ്യ​ക്ത​മാ​ക്കി.

മീ​ര​കു​മാ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തോ​ട് മാ​യാ​വ​തി​ക്ക് യോ​ജി​പ്പാ​ണു​ള്ള​തെ​ന്ന് നേ​ര​ത്തെ ബി​എ​സ്പി നേ​താ​വ് സ​തീ​ഷ് മി​ശ്ര പ​റ​ഞ്ഞി​രു​ന്നു. പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ണ​യി​ക്കാ​നു​ള്ള സു​പ്ര​ധാ​ന യോ​ഗ​ത്തി​ൽ സ​തീ​ഷ് മി​ശ്ര​യും പ​ങ്കെ​ടു​ത്തി​രു​ന്നു. ഡി​എം​കെ​യും മീ​രാ​കു​മാ​റി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.