മുംബൈ: മുംബൈയില്‍ മെഡിക്കല്‍ സ്റ്റോറിലുണ്്ടായ തീപിടിത്തത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ അന്ധേരിയിലെ മെഡിക്കല്‍ സ്റ്റോറില്‍ രാവിലെ ആറരയോടെയാണ് തീപിടിത്തമുണ്്ടായത്. നിരവധി ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞയാഴ്ച കൊളാബയിലെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തമുണ്്ടായിരുന്നു. തീപിടിത്ത സമയത്ത് നിരവധി വിദേശകള്‍ അടക്കമുള്ളവര്‍ കെട്ടിടത്തിലുണ്്ടായിരുന്നു. ഉടന്‍ തീയണച്ചതിനാല്‍ ആളപായമുണ്്ടായില്ല.