മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണു; അഞ്ചു മരണം

11:20pm 31/7/2016
download (7)

മുംബൈ: മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് അഞ്ചു പേര്‍ മരിച്ചു. മുംബൈയ്ക്കു സമീപം ഭിവാണ്ഡിയിലാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പത്തോളം പേരെ രക്ഷപെടുത്തി. എന്നാല്‍ ഇരുപതിലേറെപേര്‍ കെട്ടിടഭാഗങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.