മുംബൈയിൽ കാർ മരത്തിലിടിച്ച് അഞ്ചു മരണം

11: 39 am 18/8/2016
download (4)

മുംബൈ: മുംബൈയിലെ വില്ലെ പർലെയിലുണ്ടായ കാറപകടത്തിൽ അഞ്ചു മരണം. നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മുസമ്മിൽ മഖ്നൂജ, മുസമ്മിൽ മുഖ്താർ കനോസിയ, റഷീദ യൂസഫ് ഷെയ്ഖ്, ജുനൈദ് ഷെയ്ഖ് എന്നിവർ മരിച്ചതായി പൊലീസ് അറിയിച്ചു. അർധരാത്രിയിൽ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം.

അമിതവേഗതയിൽ വന്ന ഹോണ്ടാ സിറ്റി കാർ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകരുകയും മുകൾഭാഗം തെറിച്ചു പോവുകയും ചെയ്തു.