02.31 AM 17-04-2016
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ലയണ്‍സിനോടു തോറ്റു. മൂന്നു വിക്കറ്റിനായിരുന്നു സിംഹഗര്‍ജനം. അവസാന പന്തിലായിരുന്നു ഗുജറാത്തിന്റെ വിജയം. ഒറ്റയാന്‍ പോരാട്ടം നടത്തിയ ആരോണ്‍ ഫിഞ്ചിന്റെ മികവിലായിരുന്നു ലയണ്‍സിന്റെ രണ്ടാം വിജയം.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. 53 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സുമടക്കം 63 റണ്‍സ് നേടി പുറത്താകാതെനിന്ന ആരോണ്‍ ഫിഞ്ചാണ് മാന്‍ ഓഫ് ദ മാച്ച്. സുരേഷ് റെയ്‌ന 27 റണ്‍സ് നേടി. മുംബൈക്കു വേണ്ടി മക് ക്ലനേഗന്‍ നാലു വിക്കറ്റ് സ്വന്തമാക്കി. ബുംറയ്ക്കു രണ്ടു വിക്കറ്റും ലഭിച്ചു.
നേരത്തെ ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ട മുംബൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത് പാര്‍ഥിവ് പട്ടേല്‍(34), റായുഡു(20), സൗത്തി(25) എന്നിവരുടെ പ്രകടനമാണ്. ലയണ്‍സിനു വേണ്ടി ദാവല്‍ കുല്‍ക്കര്‍ണിയും താംബെയും രണ്ടു വിക്കറ്റ് വീതം നേടി.