മുംബൈ ഇന്ത്യന്‍സ്-പൂന സൂപ്പര്‍ ജയന്റ്‌സ് മത്സരം മുന്‍ പൂനയിലെ സ്റ്റേഡിയത്തില്‍

09.52 PM 20-04-2016
All-8-Teams-Squad-list-for-Vivo-IPL-2016
മുംബൈ ഇന്ത്യന്‍സ്-പൂന സൂപ്പര്‍ ജയന്റ്‌സ് മത്സരം മുന്‍ പൂനയിലെ സ്റ്റേഡിയത്തില്‍ നടത്താന്‍ ബിസിസിഐക്ക് മുംബൈ ഹൈക്കോടതിയുടെ അനുമതി. കടുത്ത വരള്‍ച്ച മൂലം മഹാരാഷ്്ട്രയിലെ ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 30നു ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റണമെന്ന് മുംബൈ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതില്‍ ഒഴിവു നല്‍കിയാണ് മത്സരം മുന്‍ നിശ്ചയിച്ചതുപോലെ മേയ് ഒന്നിന് പൂനയില്‍ നടത്താന്‍ ഹൈക്കോടതി അനുവദിച്ചത്. എന്നാല്‍, ഒരു ദിവസംകൊണ്ട് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു കാണിച്ച് ബിസിസിഐ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. എന്നാല്‍, അതിനു ശേഷമുള്ള മത്സരങ്ങള്‍ മാറ്റണമെന്നു കോടതി നിര്‍ദേശിച്ചു.