10:08am 10/3/2016
മൂവാറ്റുപുഴ: മുഖം മൂടി ധരിച്ച് ബൈക്കില്‍ മാല മോഷ്ടിക്കാനിറങ്ങുന്ന യുവാവ് പിടിയില്‍. ബ്ലാക്ക്മാനെന്ന പേരില്‍ അറിയപ്പെടുന്ന മൂവാറ്റുപുഴ സ്വദേശി വിഷ്ണുവാണ് പിടിയിലായത്. വേഷപ്രച്ഛന്നനായി മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്.
മാലമോഷണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയത് പ്രതികളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് വിഷ്ണുവിനെ പിടികൂടിയത്. ബ്ലാക്ക്മാന്‍ വേഷം കെട്ടി ഇയാള്‍ ജനങ്ങളെ ഭയപ്പെടുത്തിയിരുന്നതായും പരാതികള്‍ ഉണ്ട്.
മുമ്പില്‍ നിന്നും പിന്നില്‍ നിന്നും നോക്കിയാല്‍ വാഹനം ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ബൈക്കിലാണ് ഇയാള്‍ മോഷണത്തിനായിറങ്ങുന്നത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം കഞ്ചാവ് വാങ്ങാനാണ് ഇയാള്‍ ഉപയോഗിക്കാറെന്ന് പോലീസ് പറയുന്നു.