മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്യമാറകള്‍ നീക്കി

11:30pm. 25/5/2016
download
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്യമാറകള്‍ നീക്കി. മുഖ്യമന്ത്രിയുടെ ഓഫിസിലെ രംഗങ്ങള്‍ തത്സമയം കാണാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഉമ്മന്‍ചാണ്ടി മുന്‍കൈ എടുത്ത്‌ ഓഫീസില്‍ ക്യാമറ സ്‌ഥാപിച്ചത്‌.
ഇനി പുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചാലേ ക്യാമറകള്‍ വീണ്ടും സ്‌ഥാപിക്കുകയുള്ളൂ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ ചേംബറിലും ഓഫിസിലുമായി രണ്ടു ക്യാമറകളിലൂടെയായിരുന്നു വെബ്‌കാസ്‌റ്റിങ്‌.
മുഖ്യമന്ത്രി ഓഫിസിലുണ്ടോയെന്നും എന്തു ചെയ്യുന്നുവെന്നും ലോകത്ത്‌ എവിടെയിരുന്നും കാണാന്‍ ഇതിലൂടെ സാധിക്കുമായിരുന്നു. സി ഡിറ്റിന്റെ ഉടമസ്‌ഥതയിലുള്ളതാണു ക്യാമറകള്‍. ഉമ്മന്‍ ചാണ്ടി സ്‌ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ക്യാമറകള്‍ സി ഡിറ്റ്‌ ഏറ്റെടുക്കുകയായിരുന്നു.