മുഖ്യമന്ത്രിയുമായി ഇ.ശ്രീധരന്‍ കൂടിക്കാഴ്ച നടത്തി

01:20pm 01/8/2016
download (3)
തിരുവനന്തപുരം: കൊച്ചി മെട്രോ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച് ഇ.ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡിഎംആര്‍സിയുടെ ഉപദേശകനായ ശ്രീധരന്‍ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയെ അദ്ദേഹം ധരിപ്പിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊച്ചി മെട്രോ നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേകം യോഗം ചേരുന്നുണ്ട്. യോഗത്തില്‍ റവന്യു, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗത്തില്‍ തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ രൂപരേഖ ഡിഎംആര്‍സി സര്‍ക്കാരിന് സമര്‍പ്പിക്കും.