മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കന്‍ മലയാളികളുടെ അഭിനന്ദനങ്ങള്‍

09:34am 01/7/2016
Newsimg1_3910187
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടറിയേറ്റില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയുടേയും, പ്രവാസി മലയാളികളുടേയും അഭിനന്ദനങ്ങള്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് അറിയിച്ചു.

ഏകദേശം മുപ്പതു മിനിറ്റോളം മുഖ്യമന്ത്രിയുമായി അമേരിക്കന്‍ വിഷയങ്ങള്‍ പങ്കുവെയ്ക്കുവാനും, അമേരിക്കന്‍ മലയാളികളും, സംഘടനകളും ഒട്ടേറെ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ടും, കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസും ചര്‍ച്ചാവിഷയമായി.

കേരളത്തില്‍ ഇന്ന് അനുഭവപ്പെടുന്ന മാലിന്യപ്രശ്‌നത്തിന്റെ പരിഹാരത്തിനും, നദികളുടെ ശുദ്ധീകരണത്തിനും, കേരളത്തിലെ വിവിധ വികസന പദ്ധതികളില്‍ പങ്കാളികളാകാന്‍ അമേരിക്കന്‍ മലയാളികള്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 2017 ജനുവരിയില്‍ കെ.സി.സി.എന്‍.എയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബിസിനസ് മീറ്റില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി സമ്മതം അറിയിച്ചതായും അനിയന്‍ ജോര്‍ജ് അറിയിച്ചു.