മുജാഹിദ് ഐക്യ സമ്മേളനം ഇന്ന് കോഴിക്കോട്ട്

10:00 AM 20/12/2016
mujahid-merger_0_0
കോഴിക്കോട്: മുജാഹിദ് ഐക്യ സമ്മേളനം ചൊവ്വാഴ്ച നാലിന് കോഴിക്കോട് കടപ്പുറത്ത് നടക്കും. മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. രാവിലെ 10ന് മുജാഹിദ് സെന്‍ററില്‍ സംയുക്ത കെ.എന്‍.എം കൗണ്‍സിലും നടക്കും. സമ്മേളനം കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിക്കും.

പി.പി. ഉണ്ണീന്‍കുട്ടി മൗലവി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ് എം.പി, എം.പി. വീരേന്ദ്രകുമാര്‍ എം.പി, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ബിനോയ് വിശ്വം, സി.കെ. നാണു എന്നിവര്‍ പ്രസംഗിക്കും.