മുട്ടയുടെ തോടു വളമായി ഉപയോഗിക്കുന്നതിനെതിരെ സ്‌റ്റേറ്റ് സുപ്രീം കോടതി

08:16am 02/7/2016

– പി.പി.ചെറിയാന്‍
unnamed (1)
ന്യൂയോര്‍ക്ക്: സ്വന്തം കൃഷിഭൂമിയില്‍ മുട്ടയുടെ തോടു വളമായി ഉപയോഗിക്കരുതെന്ന് സ്‌റ്റേറ്റ് സുപ്രീം കോടതി ജൂണ്‍ 28 ചൊവ്വാഴ്ച ഉത്തരവിട്ടു.

സമീപ പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങളും, അയല്‍വാസികളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഇടപ്പെട്ടത്.

സുള്ളിവാന്‍ കൗണ്ടി (അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക്)യിലെ കൃഷിക്കാരന്‍ പീറ്റര്‍ ഹോപ്സ്റ്റിക്കെതിരെ സമീപത്തുള്ള റസ്റ്റോറന്റ്, ഡിസ്സ്റ്റലറി കമ്പനി ഉടമസ്ഥര്‍ മുട്ടയിലെ ഷെല്‍ ഉപയോഗിക്കുന്നത് പരിസരം മലീമസമാക്കുമെന്നും, ദുര്‍ഗന്ധം വമിക്കുമെന്നും കോടതിയില്‍ ചൂണ്ടികാട്ടി. കൃഷിഭൂമിയില്‍ ശേഷിക്കുന്ന ഷെല്‍സ് ഉടനെ മാറ്റണമെന്ന് കോടതി കൃഷിക്കാരന് നിര്‍ദേശം നല്‍കി.

കോടതിയുടെ ഉത്തരവ് അനുസരിക്കയല്ലാതെ വെറെ മാര്‍ഗ്ഗമില്ലെന്നും, ഇത് തന്റെ ബിസ്സിനസ്സിനെ ദോഷകരമായി ബാധിക്കുമെന്നും കര്‍ഷകന്‍ പറയുന്നു.