10:10am 30/5/2016
മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം.വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം,. ഓസ്റ്റിയോ ആര്‍െ്രെതറ്റിസ്,. അണുബാധ,. അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ,. അമിതഭാരം,8. റുമാറ്റോയ്ഡ് ആര്‍െ്രെതറ്റിസ്, ഗൗട്ട് രോഗം(യൂറിക് ആസിഡ് ക്രിസ്റ്റലുകള്‍ കോശസമൂഹങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന അവസ്ഥ). മുട്ടിനു പിന്‍ഭാഗത്തുണ്ടാകുന്ന നീര്‍ക്കെട്ട്,. മുട്ടിലെ ചിരട്ടയുടെ സ്ഥാനം തെറ്റല്‍,. സന്ധികളിലെ അണുബാധ, എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നായുക്കള്‍ വലിയുകയോ പൊട്ടുകയൊ ചെയ്യുക.(മുട്ടിനുളളിലും പുറത്തും കാണപ്പെടുന്ന സ്‌നായുക്കളാണ് സന്ധിയെ ഉറപ്പിച്ചു നിര്‍ത്തുന്നത്്.)
പരിഹാരം
1. കാലിനു പാകമാകുന്നതും ആവശ്യത്തിന് അനുയോജ്യമായതുമായ ഷൂ, ചെരുപ്പ്് എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കുക.
2. വ്യായാമത്തിനായി കോണ്‍ക്രീററ് തറകളില്‍ ഓടുന്നതും നടക്കുന്നതും കഴിവതും ഒഴിവാക്കുക.
3. സമനിരപ്പല്ലാത്ത പ്രതലങ്ങളില്‍ ഓടുന്നതും വ്യായാമം ചെയ്യുന്നതും ഒഴിവാക്കുക.
4. ദീര്‍ഘനേരം നിന്നു ജോലി ചെയ്യുന്നത് ഒഴിവാക്കുക.
5. കാല്‍സ്യം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക പാലും പാലുത്പന്നങ്ങളുമാണു കാത്സ്യത്തിന്റെ പ്രധാന ഉറവിടം. കാത്സ്യം ആഗിരണം ചെയ്യുന്നതിനു വിറ്റാമിന്‍ ഡിയുടെ സാന്നിധ്യം അവശ്യമാണ്. പാലിലടങ്ങിയിരിക്കുന്ന ലാകേ്ടാസും എല്ലുകളുടെ ആരോഗ്യത്തിനു സഹായകം. എളള്, ബദാം തുടങ്ങിയവയില്‍ കാത്സ്യം അടങ്ങിയിരിക്കുന്നു. കാരറ്റ്, മധുരക്കിഴങ്ങ്, മത്തങ്ങ എന്നിവയും ഗുണപ്രദമാണ്. ദൈനംദിന ഭക്ഷണത്തില്‍ ഒരിനം ഇലക്കറി ഉള്‍പ്പെടുത്തുക. കാബേജ്, ബീന്‍സ്, കൂണ്‍ എന്നിവയിലും കാത്സ്യം അടങ്ങിയിരിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനു വിറ്റാമിന്‍ കെ അവശ്യം. ചീരയില്‍ വിറ്റാമിന്‍ കെ. ധാരാളം അടങ്ങിയിരിക്കുന്നു.
6. ഭാരമേറിയ വസ്തുക്കള്‍ പൊക്കിയെടുക്കുന്നത് ഒഴിവാക്കുക.
7. പേശികളും എല്ലുകളും ബലപ്പെടുത്തുന്നതിനു സഹായകമായ. വ്യായാമരീതികള്‍ സ്വീകരിക്കുക.
8. നീര്‍വീക്കം കുറയ്ക്കാന്‍ സഹായകമായ ആഹാരങ്ങള്‍ (ഓട്‌സ്്, പച്ചക്കറി സാലഡ്, പഴങ്ങള്‍, നട്‌സ്, മീന്‍ തുടങ്ങിയവ)കഴിക്കുക. നിറമുളള പച്ചക്കറികളും ഇലക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുണം. എന്നാല്‍ റെഡ് മീറ്റ് ഒഴിവാക്കുക.
9. വിശ്രമിക്കുക. ജോലി കുറയ്ക്കുക.
10. കിടക്കുമ്പോള്‍ മുട്ടുകള്‍ക്കടിയില്‍ തലയിണ വയ്ക്കുക.