‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തിറങ്ങി.

10:29 am 17/11/2016

സൂപ്പര്‍ഹിറ്റ് ചിത്രമായ ‘വെള്ളിമൂങ്ങ’യ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തിറങ്ങി. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. സോളമന്റെ ഉത്തമഗീതങ്ങളിലെ വചനങ്ങള്‍ മോഹൻലാൽ ടൈറ്റിലിൽ പറയുന്നുമുണ്ട്. മീനയാണ് ചിത്രത്തിലെ നായിക. പത്മരാജൻ ചിത്രമായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലും മോഹൻലാൽ ഇതേ ഡയലോഗ് പറഞ്ഞു.

വി.ജെ ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്നചിത്രത്തിന് എം. സിന്ധുരാജാണ് തിരക്കഥ ഒരുക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിർമാണം.