03:52pm 29/2/2016
റാന്നി: മുന്‍ എംഎല്‍എ റാന്നി കുന്നിരിക്കല്‍ അഡ്വ.ജേക്കബ് സഖറിയ(78) നിര്യാതനായി. സംസ്കാരം നാളെ നാലിനു റാന്നി സെന്റ് തോമസ് ക്നാനായ വലിയപള്ളിയില്‍. ഭാര്യ: അച്ചുക്കുട്ടി ചിങ്ങവനം കേളച്ചന്ദ്ര കുടുംബാംഗം. മക്കള്‍: വിനു, അനു, റ്റിബി. മരുമക്കള്‍: സുജ മാലിത്ര, ബിജി തോമസ്, ദീപ ്തി.
1970ല്‍ റാന്നി നിയമസഭ മണ്ഡലത്തില്‍നിന്ന് ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ജേക്കബ് സഖറിയ 1977 വരെ നിയമസഭാംഗമായിരുന്നു. റാന്നി എംഎസ്, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പത്തനംതിട്ട ബാര്‍ അസോസിയേഷന് സെക്രട്ടറി, ജില്ലാ നോട്ടറി, ക്നാനായ അസോസിയേഷന് മെംബര്‍, റാന്നി സെന്റ് തോമസ് കോളജ് ഗവേണിംഗ് ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്