മുന്‍ കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ സഞ്ചരിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു

03:30 pm 10/08/2016
download (2)
ആലപ്പുഴ: കേരള സന്ദര്‍ശനത്തിനത്തെിയ കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജോതിരാദിത്യ സിന്ധ്യ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പുതിയകാവ് ഉണ്ണിക്കണ്ടത്തില്‍ ശശിധരന്‍ (72) ആണ് മരിച്ചത്. ബുധനാഴ്ച 11.30 ഓടെ ചേര്‍ത്തലക്കടുത്താണ് അപകടമുണ്ടായത്.

അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനത്തെിയ ജോതിരാദിത്യസിന്ധ്യ കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്ക് സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. കാറിടിച്ച് ഗുരുതമായി പരിക്കേറ്റ ശശിധരനെ ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പട്ടണകാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.