മുന്‍ ഗവര്‍ണര്‍ റിക്ക് പെറി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു

09:12am 8/5/2016
– പി. പി. ചെറിയാന്‍
Newsimg1_20049868
ഏറ്റവും കൂടുതല്‍ വര്‍ഷം ടെക്‌സസ് ഗവര്‍ണര്‍ പദവി അലങ്കരിച്ച റിപ്പബ്ലിക്കന്‍ മുന്‍ ഗവര്‍ണര്‍ റിക്ക് പെറി ഡൊണള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു.

2016 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്ന റിക്ക് പെറിയായിരുന്നു ട്രംപിനെതിരെ ആദ്യമായി ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. ട്രംപിന്റെ കണ്‍സര്‍വേറ്റീവ് ക്രെഡിന്‍ഷ്യലിനെ ചോദ്യം ചെയ്തതും റിക്ക് പെറിയായിരുന്നു. ട്രംപ് എല്ലാം തികഞ്ഞ ഒരു വ്യക്തിയാണെന്ന് പറയാന്‍ കഴിയുകയില്ലെങ്കിലും നല്ലൊരു രാജി സ്‌നേഹിയും കഴിവുളള വ്യക്തിയുമാണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. റിക്ക് പെറി ട്രംപിനയച്ച് സന്ദേശത്തില്‍ ചൂണ്ടികാട്ടി.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേട്ട് പരിഹാരം കണ്ടെത്തുവാന്‍ ട്രംപിന് കഴിയുമെന്ന് റിക്ക് പെറി പ്രത്യാശിക്കുന്നു. ട്രംപിനെ പോലെ ടാലന്റഡ് ആയിട്ടുളള മറ്റൊരു വ്യക്തിയെ ഞാന്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല എന്നും റിക്ക് പെറി പറയുന്നു.

ന്യൂയോര്‍ക്ക് ബില്യനയര്‍ ട്രംപിനെ പിന്തുണയ്ക്കാന്‍ റിക്ക് പെറിയെ പ്രേരിപ്പിച്ചതിന്റെ പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ടെക്‌സാസിലെ കോട്ടന്‍ ഫാമിങ് വ്യവസായ ഉടമയായ റിക്ക് പെറി, നമ്പര്‍ വണ്‍ വ്യവസായിയായ ട്രംപിനെ അനുകൂലിക്കുന്നതില്‍ പുതുമയൊന്നുമില്ലെന്നും വാദിക്കുന്നവരുണ്ട്. ട്രംപിന്റെ വൈസ് പ്രസിഡന്റാകുക എന്നൊരു ലക്ഷ്യവും ഇതിന പുറകിലുളളതായി കരുതുന്നു.