മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസിയെ യു.പി.എസ്.സി അംഗം

06:31pm 31/5/2016
1464697494_1464697494_basi
ന്യുഡല്‍ഹി: മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസിയെ യു.പി.എസ്.സി അംഗമായി നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് ബസിയുടെ കാലാവധി. ഡല്‍ഹി സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ഭിന്നതയിലായിരുന്ന ബസി അടുത്തിടെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.
പത്ത് പേരാണ് യു.പി.എസ്.സിയില്‍ അംഗങ്ങളാകുന്നത്. സിവില്‍ സര്‍വീസ് പരീക്ഷകള്‍ ഉള്‍പ്പെടെ സുപ്രധാന ചുമതലകളാണ് യു.പി.എസ്.സിയില്‍ നിക്ഷിപ്തമായിരിക്കുന്നത്. 1977 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ബസി.
ഭരണഘടന പ്രകാരം യു.പി.എസ്.സി അംഗങ്ങള്‍ക്ക് ആറ് വര്‍ഷമോ 65 വയസ് ആകുന്നത് വരെയോ ആണ് കാലാവധി. അറുപതുകാരനായ ബസിക്ക് അഞ്ച് വര്‍ഷം കമ്മീഷനില്‍ അംഗമായിരിക്കാം. ദീപക് ഗുപ്തയാണ് യു.പി.എസ്.സി അധ്യക്ഷന്‍.