മുന്‍ ഡിജിപിക്കു ഡാളസ്സില്‍ സ്വീകരണം .

09:25 am 17/11/2016

– പി.പി. ചെറിയാന്‍
Newsimg1_34876204
ഡാളസ്: കേരള സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ ശക്തമായി നയിച്ച മുന്‍ ഡിജിപി ജേക്കബ് പുന്നൂസിനെ ഡാളസ്സില്‍ വരവേല്‍പ് നല്‍കി. ഡാലസ്സിലുള്ള മലങ്കര കത്തോലിക്ക ഇടവകയുടെ സില്‍വര്‍ ജൂബിലി യോടനുബന്ധിച്ചു നടത്തുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാനാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഡാളസ്സില്‍ സന്ദര്‍ശനം നടത്തുന്നത്. ഡാളസ് എയര്‍പോര്‍ട്ടില്‍ വച്ച് ഇടവകയുടെ വികാരി ഫാദര്‍ ജോസഫ് നെടുമങ്കുഴിയിലാണ് പൂച്ചെണ്ട് നല്‍കി ജേക്കബ് പുന്നൂസിനെ സ്വീകരിച്ചത്.

മുപ്പത്തിയെട്ടു വര്‍ഷത്തെ കളങ്ക രഹിതമായ ഔദ്യോഗിക ജീവിതത്തില്‍ നേടിയെടുത്ത വ്യക്തി മാഹാത്മ്യം കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും പ്രത്യേകം പ്രശംസ നേടുന്നതിന് കാരണമായിട്ടുണ്ട്. കുടുംബ സംഗമത്തില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ അറിവുകള്‍ ക്കായി താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നു ഇടവക വികാരി അറിയിച്ചു.

വര്‍ഗീസ് മാത്യു 214 681 5077, ജിം ചെറിയാന്‍ 214 402 0376, മോന്‍സി ജോര്‍ജ് 214 557 5245.