മുന്‍ മന്ത്രിയുടെ പട്ടിയെ തെരഞ്ഞ് യുപി പോലീസ

09:43 am 14/8/2016
download (5)

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്റെ കാണാതായ ഏഴു പോത്തുകളെ വിജയകരമായി കണെ്ടത്തിയ ശേഷം യുപി പോലീസ് മറ്റൊരു സുപ്രധാന അന്വേഷണത്തിലാണ്. മുന്‍ മന്ത്രിയും എംപിയുമായ രാം ശങ്കര്‍ കത്താരിയയുടെ കാണാതായ പട്ടിയെ തിരയുകയാണ് ഇപ്പോള്‍ സംസ്ഥാന പോലീസിന്റെ പ്രധാന ദൗത്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കത്താരിയയുടെ കാലു എന്ന കറുത്ത ലാബ്രിഡോര്‍ നായയെ കാണാതായത്.

പട്ടിയെ കാണാതായെന്നു കാണിച്ച് കത്താരിയയുടെ ഭാര്യ മൃദുല കത്താരിയ സിറ്റി പോലീസ് സൂപ്രണ്ട് സുശീല്‍ ചന്ദ്രബാന് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. മോദി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന ബിജെപി നേതാവ് രാംശങ്കര്‍ കത്താരിയക്കു കഴിഞ്ഞ പുനസംഘടനയിലാണ് മന്ത്രിസ്ഥാനം നഷ്ടമായത്. കല്ലുവിനെ കാണാതായതു മുതല്‍ ഇവരുടെ മറ്റൊരു പട്ടിയായ ബുറ ഒന്നും കഴിക്കാതെയായെന്നും കുടുംബാംഗങ്ങള്‍ ഒട്ടാകെ വിഷമത്തിലാണെന്നുമാണ് എംപിയുടെ ഭാര്യ പറയുന്നത്.