മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവ് ലൈംഗിക വിവാദത്തില്‍

05:36pm 2/4/2016

download (1)
മോസ്‌കോ: മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവ് ലൈംഗിക വിവാദത്തില്‍. പുടിന്റെ മുഖ്യ എതിരാളിയായ കാസ്യനോവിന്റെ ലൈംഗിക ദൃശ്യങ്ങള്‍ പുടിനുമായി അടുപ്പമുള്ള ചാനലാണ് പുറത്തുവിട്ടത്. പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിക്കൊപ്പമുള്ള ദൃശ്യമാണ് പുറത്തുവന്നത്. പ്രതിപക്ഷ നിരയിലെ പ്രമുഖനായ മിഖായില്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് സഹായി കൂടിയായ യുവതിക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യമാണ് പുറത്തുവന്നത്.
നതാലിയ പെലെവിന്‍ എന്ന ബ്രിട്ടീഷ് പൗരത്വമുള്ള റഷ്യന്‍ യുവതിയാണ് വീഡിയോയില്‍ കുടുങ്ങിയത്. തിരക്കഥാകൃത്തും ആക്ടിവിസ്റ്റുമായ നതാലിയ, പുടിന്റെ കടുത്ത വിമര്‍ശകയാണ്. ഇരുവരെയും കുടുക്കാന്‍ ആരാണ് ഒളിക്യാമറ വച്ചതെന്ന് വ്യക്തമല്ല. ഇരുവരെയും കുടുക്കുന്നതിനായി പ്രസിഡന്റ് പുടിന്റെ അനുയായികളാരോ ക്യാമറ വച്ചുവെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
വീഡിയോ പ്രചരിപ്പിച്ച ചാനലിനെതിരെ കോടതിയെ സമീപിക്കുമെന്ന് നാതാലിയ പറഞ്ഞു. അതേസമയം മിഖായില്‍ പ്രതികരിച്ചിട്ടില്ല