മുരളി ജെ. നായരുടെ കഥാസമാഹാരം ‘ഹടിംഗ്ഡന്‍ താഴ്‌വരയിലെ സ്യാസിക്കിളികള്‍’ പ്രകാശനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം
bookrelese_pic1
മുരളി ജെ. നായരുടെ കഥാസമാഹാരം ‘ഹടിംഗ്ഡന്‍ താഴ്‌വരയിലെ സ്യാസിക്കിളികള്‍’ പ്രകാശനം ചെയ്തു. ചാരുംമൂട് മലയാളം സര്‍ഗവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍വെച്ച് നോവലിസ്റ്റ് വി.ജെ. ജെയിംസ് കവി ഇഞ്ചക്കാട് ബാലചന്ദ്രനു പുസ്തകം നല്കിക്കൊണ്ടാണു പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്.

സര്‍ഗവേദി പ്രസിഡന്റ് ചാരുംമൂട് ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം നോവലിസ്റ്റ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ആയിരുു മുഖ്യപ്രഭാഷകന്‍. വള്ളികും രാജേന്ദ്രന്‍ പുസ്തകപരിചയവും ശൂരനാട് ദാമോദരന്‍ നായര്‍, ഷൌക്കത്ത് കോ’ുക്കലില്‍, ചാരുംമൂട് രാധാകൃഷ്ണന്‍ എിവര്‍ ആശംസാപ്രസംഗങ്ങളും നടത്തി.

മുരളി ജെ. നായര്‍ മറുപടി പറഞ്ഞു. കവി രാജന്‍ കൈലാസ് സ്വാഗതവും സര്‍ഗവേദി സെക്രട്ടറി കുറ്റിപ്പുറത്തു ഗോപാലന്‍ നന്ദിയും പറഞ്ഞു. പ്രകാശന സമ്മേളനത്തോടനുബന്ധിച്ച്, ഇഞ്ചക്കാട് ബാലചന്ദ്രന്‍ അടക്കമുള്ള പ്രശസ്തര്‍ പങ്കെടുത്ത കവിയരങ്ങും ഉണ്ടായിരുന്നു.