മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകളടക്കം മൂന്നു പേര്‍ മരിച്ചു.

09:08 am 16/10/2016

download

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകളടക്കം മൂന്നു പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. 50 വയസ്സ് തോന്നിക്കുന്ന പുരുഷനും 45ഉം 20ഉം വയസ്സ് തോന്നിക്കുന്ന രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇവര്‍ ഒരേകുടുംബത്തിലെ അംഗങ്ങളാണെന്നാണ് സൂചന. ഹൗറ-കൊച്ചുവേളി എക്സ്പ്രസാണ് ഇടിച്ചത്.

മരിച്ചവരുടെ ബന്ധുക്കളെന്ന് കരുതുന്ന പിറവം വെള്ളൂരില്‍ നിന്നുള്ളവര്‍ രാത്രി സ്ഥലത്തത്തെി. മൃതദേഹങ്ങള്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനുസമീപം പ്ളാറ്റ്ഫോമിനോട് ചേര്‍ന്നാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു. മുളന്തുരുത്തി പൊലീസ് സ്ഥലത്തത്തെി മേല്‍നടപടികള്‍ സ്വീകരിച്ചു.