മുസാഫര്‍ നഗര്‍ കലാപം അടിസ്ഥാനമാക്കി നിര്‍മ്മിച്ച മുസഫര്‍നഗര്‍ അഭിബാക്കി ഹൈ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ നോട്ടീസ് നല്‍കി.

10:50pm 29/4/2016
download
ന്യൂഡല്‍ഹി: മുസാഫര്‍ നഗര്‍ കലാപം അടിസ്ഥാനമാക്കി നിര്‍മ്മിച്ച മുസഫര്‍നഗര്‍ അഭി ബാക്കി ഹൈ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ജെ.എന്‍.യു സര്‍വകലാശാല അധികൃതര്‍ നോട്ടീസ് നല്‍കി. അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തില്‍ ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് മുസാഫര്‍നഗര്‍ ഡോക്യുമെന്ററിയുടെ പേരില്‍ പുതിയ നോട്ടീസ്.
കഴിഞ്ഞ ദിവസമാണ് ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ സസ്‌പെന്‍ഡ് ചെയ്യാനും 20,000 രൂപ പിഴ ചുമത്താനും സര്‍വകലാശാല തീരുമാനിച്ചിരുന്നു. കനയ്യ ഉള്‍പ്പെടെ ജെ.എന്‍.യു സംഭവത്തില്‍ അറസ്റ്റിലായ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. അനിര്‍ബന്‍ ഭട്ടാചാര്യയെ ജൂലൈ 15 വരെയാണ് ക്യാംപസില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.