മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി

09:59 am 22/8/2016
images
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്നാം ക്ലാസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. ഞായറാഴ്ച മിഡ്‌നാപുരിലെ ദേബ്രയിലായിരുന്നു സംഭവം. അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.