മൂന്നു കുട്ടികളുമായി അപ്രത്യക്ഷമായ മാതാവ് മരിച്ചനിലയില്‍

09:08am 3/4/2016

പി.പി.ചെറിയാന്‍
unnamed (4)
ഫ്രിസ്‌ക്കൊ(ഡാളസ്): മൂന്ന് കുട്ടികളുമായി തിങ്കളാഴ്ച മുതല്‍ അപ്രത്യക്ഷയായ മാതാവിനെ ഇന്ന് വ്യാഴം 31ന് വൈകീട്ട് 6 മണിക്ക് സ്വന്തം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഫ്രിസ്‌ക്കൊ പോലീസ് അറിയിച്ചു. മൃതദേഹത്ിതനു സമീപം അവശരായി കിടന്നിരുന്ന മൂന്നുകുട്ടികളേയും അടിയന്തിര ചികിത്സയ്ക്കായി ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ചയായിരുന്നു 33 വയസ്സുള്ള ക്രിസ്റ്റിന്‍ 5, 3, 1 വയസ്സുള്ള മൂന്നു കുട്ടികളേയും കൂട്ടിവീട്ടില്‍ നിന്നും പുറപ്പെട്ടത്.

ഭര്‍ത്താവ് ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും, ഫോണ്‍ വീട്ടില്‍ വെച്ചായിരുന്നു ക്രിസ്റ്റിന്‍ പുറത്തുപോയത്. തിങ്കളാഴ്ച രാത്രി വീട്ടില്‍ തനിച്ചു കഴിച്ചു കൂട്ടിയ ഭര്‍ത്താവ് ചൊവ്വാഴ്ചയായിരുന്നു പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചും.

തുടര്‍ന്ന് ഇന്ന് വീട്ടില്‍ നിന്നും 2 മൈല്‍ ദൂരൈ ടാര്‍ജറ്റ് പാര്‍ക്കിങ്ങ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം വാഹനമായ എസ്.യു.വില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണം എങ്ങനെ എന്ന് സംഭവിച്ചു എന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.