മൂന്നു ദിവസം നീണ്ടു നിന്ന ശ്രീമദ് ഭഗവത്കഥ സമാപിച്ചു

10:48am 31/7/2016

– പി.പി.ചെറിയാന്‍
Newsimg1_22202527
കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയാ മാലിബ് ഹിന്ദു ക്ഷേത്ത്രതില്‍ മൂന്നു ദിവസമായി നടത്തുവന്നിരുന്ന ശ്രീമദ് ഭഗവത കഥാപാരായണം സമാപിച്ചു.
ജൂലായ് 15 മുതല്‍ മൂന്നു ദിവസം വൈകീട്ട് 5 മുതല്‍ 8 വരെ നീണ്ടുനിന്ന പരിപാടിയില്‍ നൂറുകണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്.

വാസുദേവ രചിച്ച ശ്രീമദ് ഭാഗവത് ഹൈന്ദവ പുരാണങ്ങളില്‍ വളരെയധികം പ്രാധാന്യമുള്ളതും, വിശുദ്ധവുമായ ഗ്രഥമാണ്.

പുതിയതായി നിര്‍മ്മിക്കുന്ന ഹനുമന്‍ ക്ഷേത്രത്തിന് ആവശ്യമായ ഫണ്ടു രൂപീകരിക്കുന്നതാണ്. ഭഗവത് കഥാപാരായണം സംഘടിപ്പിച്ചത് ശാസ്ത്രി ശ്രീ ഭരത് ഭായ് രാജഗുര്‍ നേതൃത്വം നല്‍കി.

ഹൈന്ദവരെ കൂടാതെ അര്‍മേനിയന്‍ ഓര്‍ത്തഡോക്‌­സ് കാത്തലിക് ഫാദറും മകനും ഉള്‍പ്പെടെ നിരവധി അഹിന്ദുക്കളും ഈ ഭക്തിനിര്‍ഭരമായ ചടങ്ങില്‍ പങ്കെടുത്തിരുന്നു.