06:58pm 01/6/2016
– പി.പി.ചെറിയാന്‍
നക്കൊഡോച്ചസ്(ടെക്‌സ്): ഇന്ന്(മെയ് 30 തിങ്കള്‍) രാവിലെ ഗ്ലെന്‍ ഹോളൊ സ്ട്രീറ്റ് ഇന്റര്‍ സെക്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്റ്റീഫന്‍. എഫ് ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു.
പുലര്‍ച്ച ഒന്നരയ്ക്കായിരുന്നു അപകടം. നാലു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന 2007 ഡോഡ്ജ് ചാര്‍ജര്‍ നിയന്ത്രണം വിട്ടു റോഡില്‍ നിന്നും തെന്നിമാറി നിരവധി മരങ്ങളില്‍ ഇടിച്ചതിനുശേഷം തീപിടിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുതിച്ചെത്തിയ പോലീസ് കത്തിയമര്‍ന്ന വാഹനത്തില്‍ നിന്നും നാലുപേരെ പുറത്തെടുത്തുവെങ്കിലും മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്ന ഗുരുതരമായി പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു വിദ്യാര്‍ത്ഥികളും ഒരു വിദ്യാര്‍ത്ഥിയുമാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരക്ക് ഉണ്ടായ അപകടത്തെകുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. നാലുപേരും ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. അമിതവേഗമായിരിക്കാം അപകടത്തിനു കാരണമെന്ന് നക്കൊഡോച്ചസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ലഫ്റ്റ്.ഡാന്‍ റ്റാരവെല്ല പറഞ്ഞു.