മൂവാറ്റുപുഴയില്‍ ഹൈടെക് എടിഎം തട്ടിപ്പ്; 5 പേര്‍ പിടിയില്‍

12:42 pm 9/9/2016
images (1)

കൊച്ചി: ഹൈടെക് രീതിയില്‍ എടിഎം തട്ടിപ്പുനടത്തിയ സംഘം പിടിയില്‍. അഞ്ചു ലക്ഷം രൂപ വിവിധ ഉപയോക്താക്കളില്‍നിന്നു തട്ടിയെടുത്ത അഞ്ചംഗസംഘമാണ് മൂവാറ്റുപുഴയില്‍ പിടിയിലായത്.
കടകളില്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്. എടിഎം വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്ന പ്രത്യേക യന്ത്രം സംഘത്തില്‍നിന്നു പിടിച്ചെടുത്തു. ചാലക്കുടി മോതിരക്കണ്ണി സ്വദേശി ജിന്റോ ജോയി, കോട്ടയം സംക്രാന്തി സ്വദേശികളായ അസി, സഹോദരന്‍ അഹദ് മോന്‍, അമ്പലപ്പുഴ സ്വദേശി ഷാരൂഖ്, പള്ളുരുത്തി സ്വദേശി മനു ജോളി എന്നിവരാണ് അറസ്റ്റിലായത്.
വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.