മൂവാറ്റുപുഴ കൊലപാതകം: ഗൃഹനാഥന്‍ പിടിയില്‍

02.19 PM 05-09-2016
MOOVATTUPUZHA PRATHI VISWANADHAN (SUSPECT)
മൂവാറ്റുപുഴ: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗൃഹനാഥനെ പോലീസ് പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളില്‍. ഞായറാഴ്ച രാത്രി ഏഴോടെയാണ് ആയവന ഏനാനല്ലൂര്‍ ഷാപ്പുംപടി മങ്കുന്നേല്‍ വിശ്വനാഥന്‍ ഭാര്യ ഷീലയെയും മകന്‍ വിപിനെയും വെട്ടിക്കൊലപ്പെടുത്തിയത്. മൂത്തമകന്‍ വിഷ്ണുവിനും വെട്ടേറ്റിരുന്നു.
ആക്രമണത്തിനു ശേഷം വീട്ടില്‍ നിന്നും വിശ്വനാഥന്‍ ഇറങ്ങിയോടുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സമീപവാസികള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ഇത് പോലീസിന്റെ അന്വേഷണം എളുപ്പമാക്കി. തുടര്‍ന്ന് വിശ്വനാഥന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കിയ പോലീസ് ഇയാളെ പിന്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടിന് എറണാകുളത്തിന് സമീപം പട്ടിമറ്റത്ത് നിന്നും പിടികൂടുകയായിരുന്നു.