മെക്സികോയെ കളിയാക്കി വീണ്ടും ട്രംപ്

08:22am 02/07/2016

download
വാഷിങ്ടണ്‍: അയല്‍രാജ്യമായ മെക്സികോയെ കളിയാക്കി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. മെക്സിക്കന്‍ സ്വദേശികള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും അവര്‍ അമേരിക്കയെ ആക്രമിക്കാന്‍ തയാറെടുക്കുകയാണെന്നും ട്രംപ് പരിഹസിച്ചു. ന്യൂ ഹാംപ്ഷെയറിലെ പ്രചാരണ പരിപാടിക്കിടെയാണ് ട്രംപ് വീണ്ടും മെക്സികോക്കെതിരെ തിരിഞ്ഞത്. ന്യൂ ഹാംപ്ഷയറിലെ പ്രചാരണ പരിപാടിക്കിടെ വിമാനത്തിന്‍െറ ശബ്ദം കേട്ടപ്പോഴായിരുന്നു ട്രംപിന്‍െറ പരിഹാസം. ‘മെക്സികോ നേതാക്കള്‍ ഊര്‍ജ്ജസ്വലരാണ്. പക്ഷേ, അവരെ വിശ്വസിക്കാന്‍ കൊള്ളില്ല. അവര്‍ ചിലപ്പോള്‍ വിമാനം അയച്ച് നമ്മെ അക്രമിക്കാന്‍ വരെ തയാറായേക്കും’-ട്രംപ് പറഞ്ഞു. നേരത്തേയും ട്രംപ് മെക്സികോക്കെതിരെ രംഗത്തുവന്നിരുന്നു.