മെക്സിക്കോയിൽ വാഹനാപകടത്തിൽ 13 മരണം

03:28 pm 02/10/2016
download (10)
മെക്സികോ സിറ്റി: മെക്സികോയിൽ വാഹനാപകടത്തിൽ 13 പേർ മരിച്ചു. ശനിയാഴ്ച വെരാക്രൂസിലായിരുന്നു അപകടം. ട്രക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു. മെക്സികോ–വെരാക്രൂസ് ദേശീയ പാതയിലായിരുന്നു സംഭവം. റെയിൽപ്പാതകൾക്കിടയിൽ കുറുകനെയുളള കട്ടത്തടി കൊണ്ടുപോകുകയായിരുന്ന 18 വീലുകളുള്ള വലിയ ട്രക്കിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബസ് തീപിടിച്ച് കത്തി. ബസിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപെട്ടത്. ഇയാൾ ബസി​െൻറ ജനാല വഴി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. മെക്സികോ സിറ്റിയിൽനിന്നും വില്ലഹർമോസയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.